പ്രധാന വാര്‍ത്തകള്‍ - പെരിന്തല്‍മണ്ണ

എം. മുഹമ്മദ്‌സലിം പെരിന്തല്‍മണ്ണ നഗരസഭാ വൈസ് ചെയര്‍മാന്‍

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: സി.പി.എം കൗണ്‍സിലര്‍ എം. മുഹമ്മദ്‌സലിം പെരിന്തല്‍മണ്ണ നഗരസഭാ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി.ഷീബാ ഗോപാലിനെ രണ്ട് വോട്ടിനാണ് മുഹമ്മദ്‌സലിം തോല്‍പ്പിച്ചത്. നിലവില്‍ എല്‍.ഡി.എഫിന് 17ഉം യു.ഡി.എഫിന് 16ഉം സീറ്റുകളാണുള്ളത്. ഇതില്‍ 17 കൗണ്‍സിലര്‍മാരും ..... തുടര്‍ന്നു വായിക്കുക »

കൊടികുത്തിമല റോഡ് വികസനത്തിന് അഞ്ചരക്കോടി

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡ് വികസനത്തിന് അഞ്ചരക്കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. പെരിന്തല്‍മണ്ണയില്‍നിന്ന് നാലു കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന പൊന്ന്യാകുറുശ്ശിയില്‍നിന്ന് കൊടികുത്തിമലയിലേക്ക് ..... തുടര്‍ന്നു വായിക്കുക »

ചെമ്മലശ്ശേരി കിളിക്കുന്ന്കാവില്‍ പിതൃതര്‍പ്പണം

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതിക്ഷേത്രക്കടവില്‍ കുംഭവാവിനോടനുബന്ധിച്ച് പിതൃതര്‍പ്പണം നടന്നു. ഐവര്‍മഠം കര്‍മി നീലകണ്ഠന്‍ ഇളയത് മുഖ്യ കാര്‍മികത്വം വഹിച്ചു. ..... തുടര്‍ന്നു വായിക്കുക »

വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് കൗണ്‍സിലര്‍ വിട്ടുനിന്നതില്‍ ദുരൂഹത

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: നഗരസഭാ കൗണ്‍സിലില്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ വിട്ടുനിന്നതില്‍ ദുരൂഹത, എട്ടാം വാര്‍ഡ് കൗണ്‍സിലറായ ഉപ്പേരിതൊടി സല്‍മയാണ് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച ..... തുടര്‍ന്നു വായിക്കുക »

പെരുമ്പാലപ്പാറ സുബ്രഹ്മണ്യകോവിലില്‍ ഉത്സവം സമാപിച്ചു

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: കരിങ്കല്ലത്താണി (സൗത്ത്) പെരുമ്പാലപ്പാറ സുബ്രഹ്മണ്യ കോവിലില്‍ ശിവരാത്രി ആഘോഷം എഴുന്നള്ളിപ്പോടെ സമാപിച്ചു. രാവിലെ ചെണ്ടവാദ്യത്തിന്റെ അകമ്പടിയില്‍ കാവടിചുറ്റല്‍ ചടങ്ങ് ഉണ്ടായി. വൈകീട്ട് കാവടി, താലം, വാദ്യം എന്നിവയുടെ അകമ്പടിയില്‍ പുഴക്കല്‍ ആറാട്ട് ചടങ്ങ് നടന്നു. തിരിച്ചെഴുന്നള്ളിപ്പ്, ..... തുടര്‍ന്നു വായിക്കുക »

അങ്ങാടിപ്പുറം ഗുഡ്‌സ്‌ലൈന്‍ മാറ്റി സ്ഥാപിച്ചിട്ടും ചരക്കുവരവ് പുനഃസ്ഥാപിച്ചില്ല; തൊഴിലാളികള്‍ ദുരിതത്തില്‍

22/02/2012 - സ്വന്തം ലേഖകന്‍

അങ്ങാടിപ്പുറം: റെയില്‍വേസ്റ്റേഷനിലെ ഗുഡ്‌സ്‌ലൈന്‍ മാറ്റി സ്ഥാപിച്ചിട്ടും ചരക്കുവരവ് തുടങ്ങാത്തത് എഫ്.സി.ഐ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് മാസമായി ഗോഡൗണിലേക്കുള്ള ചരക്കുവരവ് നിര്‍ത്തിയിരിക്കുകയാണ്. ഗുഡ്‌സ് ട്രാക്ക് മാറ്റി സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ട്രാക്ക് പുനഃസ്ഥാപിക്കലും ..... തുടര്‍ന്നു വായിക്കുക »

പി.ടി.എം ഗവ.കോളേജില്‍ മാത്തമാറ്റിക്‌സ് ദേശീയ സെമിനാര്‍

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജ് മാത്തമാറ്റിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി നടത്തുന്ന മാത്തമാറ്റിക്‌സ് ദേശീയ സെമിനാര്‍ വ്യാഴാഴ്ച തുടങ്ങും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന സെമിനാര്‍ പ്രൊഫ.എസ്. സോമസുന്ദരം ഉദ്ഘാടനം ചെയ്യും. ..... തുടര്‍ന്നു വായിക്കുക »

തിരുനാരായണപുരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ഉത്സവം

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: തിരുനാരായണപുരം വിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും. അഭീഷ്ടസിദ്ധിക്ക് പ്രത്യേക കാര്യസാധ്യപൂജ ഉണ്ടാകും. തുടര്‍ന്ന് ശങ്കരപുരം മഹാദേവ ക്ഷേത്രത്തിലാണ് പുറപ്പാട്, പഞ്ചവാദ്യം, അന്നദാനം, കാരാട്ടമ്പലത്തിലേക്ക് പുറപ്പാട്, എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നൃത്തനൃത്യങ്ങള്‍ ..... തുടര്‍ന്നു വായിക്കുക »

പൂന്താനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ജ്ഞാനപ്പാന മത്സരം

22/02/2012 - സ്വന്തം ലേഖകന്‍

അങ്ങാടിപ്പുറം: മാര്‍ച്ച് മൂന്നിന് ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടത്തുന്ന പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് 26ന് വിദ്യാര്‍ഥികള്‍ക്ക് ജ്ഞാനപ്പാന പാരായണമത്സരം നടത്തുന്നു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ദേവസ്വം ഓഫീസില്‍ പേര് രജിസ്റ്റര്‍ ..... തുടര്‍ന്നു വായിക്കുക »

തൂത ക്ഷേത്രത്തിലെ പൊങ്കാല

22/02/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: തൂത ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 28ന് ആഘോഷിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി നാരായണമംഗലത്ത് ആമയൂര്‍ മനയ്ക്കല്‍ വലിയ നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. പൊങ്കാല സമര്‍പ്പിക്കുന്ന ഭക്തര്‍ 27ന് രാത്രി എട്ടിന് മുമ്പായി ക്ഷേത്ര ഓഫീസില്‍ ശീട്ടാക്കണമെന്ന് പൊങ്കാല ..... തുടര്‍ന്നു വായിക്കുക »